കണ്ണൂര്‍: ഇരിക്കൂര്‍ സിദ്ധിഖ് നഗറില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനെ ഒരു സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ ഇരിക്കൂര്‍ സിദ്ധിഖ് നഗര്‍ പുത്തന്‍പുര ഹൗസില്‍ മഹമൂദിന്റെ മകന് ഉനൈസിനെ (24)എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 10.15നായിരുന്നു സംഭവം. സിദ്ധിഖ് നഗറിലെ ബസ് ഷെല്‍ട്ടറില്‍ ഇരിക്കുകയായിരുന്ന ഉനൈസിനെ മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വടിവാള്‍ കൊണ്ടാണ് ആക്രമിസംഘം വെട്ടിയത്.സംഭവത്തില്‍ ഇരിക്കൂര്‍ പൊലീസ് കേസെടുത്തു
Discussion about this post