diya
ഡല്‍ഹി: കേരളത്തില്‍ ഹിന്ദു കൃസ്ത്യന്‍ മത വിഭാഗങ്ങളില്‍ പെടുന്ന പെണ്‍കുട്ടികളെ പ്രണയം നടിച്ച് ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്തുന്നതിനായുള്ള ‘ലൗ ജിഹാദ്’ന് നേതൃത്വം നല്‍കുന്നത് ഒരു വനിത നേതാവും സംഘവും എന്ന് കണ്ടെത്തല്‍. തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗം ദേശീയ പ്രസിഡന്റ് സൈനബയാണെന്ന് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കണ്ടെത്തിയതായി ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരളത്തിലെ അഖില അശോകനെ മതം മാറ്റി വിവാഹം ചെയ്ത കേസ് എന്‍ഐഎ ഏറ്റെടുത്തിരുന്ന. എന്‍.ഐ.എ നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് സൈനബയുടെ ഇടപെടല്‍ വെളിപ്പെട്ടത്. പാലക്കാട് സ്വദേശിയായ ആതിര നമ്പ്യാരെ മതം മാറ്റിയതിന് പിന്നില്‍ അഖിലയുടെ മാര്‍ഗദര്‍ശിയായി പ്രവര്‍ത്തിച്ച സൈനബയാണെന്നും എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. ആതിര പിന്നിട് സ്വമതത്തിലേക്ക് തിരിച്ചെത്തിയിരുന്നു. സൈനബയ്ക്ക പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ മര്‍കസുല്‍ ‘സത്യസരണി’ തുടങ്ങിയ സംഘടനകളുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ സൂചിപ്പിച്ചു. സൈനബയുടെ അനുയായികള്‍ പലരും ഈ രണ്ട് കേസുകളിലും ഇടപെട്ടതിനും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ നല്‍കുന്നതും, പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നതും ഒരെ സംഘമാണെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. തികച്ചും സംഘടിതമായാണ് ഇവര്‍ വിഷയത്തില്‍ ഇടപെടുന്നതെന്നും വ്യക്തമായിട്ടുണ്ട്. ചില മതണ്ഡിതര്‍ക്കും സംഘടനകള്‍ക്കും ഇത്തരം പ്രണയവിവാഹങ്ങളില്‍ പങ്കുള്ളതായാണ് എന്‍ഐഎ നിഗമനം. ഇനിയുള്ള അന്വേഷണത്തില്‍ ഇത്തരം തെളിവുള്‍ പുറത്ത് വരും.
കോട്ടയം സ്വദേശിനിയായ അഖിലയെ മതം മാറ്റി ഹാദിയയാക്കി, കൊല്ലം സ്വദേശി ഷെഫീന്‍ ജഹാനുമായി നടത്തിയ വിവാഹം ഹൈക്കോടതി അടുത്തിടെ റദ്ദാക്കിയിരുന്നു. അതിനെതിരായ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതിയാണ് ലൗ ജിഹാദിനെ കുറിച്ച് അന്വേഷിക്കാന്‍ എന്‍.ഐ.എയോട് നിര്‍ദ്ദേശിച്ചത്.
ഷെഫീനുമായുള്ള വിവാഹത്തിന് മുന്പ് അഖില താമസിച്ചിരുന്നത് സൈനബയ്‌ക്കൊപ്പം ആയിരുന്നു. സത്യസരണി ഭാരവാഹികളുടെ സഹായത്തോടെ സൈനബയും ഭര്‍ത്താവ് അലിയാരും ചേര്‍ന്നാണ് അഖിലയും ഷഫീനുമായുള്ള വിവാഹം വീട്ടുകാരറിയാതെ നടത്തിക്കൊടുത്തത്. പോപ്പുലര്‍ഫ്രണ്ട് – എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ മുഹമ്മദ് കുട്ടി എന്നയാള്‍ സൈനബയ്ക്കും ഭര്‍ത്താവിനുമൊപ്പം അഖിലയുടെ ഒരു സുഹൃത്തിന്റെ പിതാവിനെ സമീപിക്കുകയും തുടര്‍ന്ന് ഇസ്‌ളാം മതപഠനത്തിനായി അഖിലയെ പ്രേരിപ്പിക്കുകയും ചെയ്തു.
ആതിരയെ മതം മാറ്റിയതിന് പിന്നിലും മുഹമ്മദ് കുട്ടിയും സൈനബയും ആണെന്ന് എന്‍.ഐ.എ വ്യക്തമാക്കി.ലൗ ജിഹാദിനായി തീവ്രവാദ സ്വഭാവമുള്ള ‘ദവാ സ്‌ക്വാഡ് ‘ എന്ന സംഘടന കേരളത്തില്‍ ഊര്‍ജിതമാണെന്നും ഇവരുടെ ഇരകളിലേറെയും ഈഴവരാണെന്നും പൊലീസിന്റെ രഹസ്യാന്വേഷണത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നു. പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയവരും സി.പി.എം ആഭിമുഖ്യമോ അംഗത്വമോ ഉള്ളതുമായ യുവാക്കളെയും യുവതികളെയുമാണ് ലൗ ജിഹാദ് ഉന്നമിടുന്നത്.
ഇവരെ ലൗ ജിഹാദിലൂടെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനാണ് ദവാ സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. കേരളത്തിലെ ലൗവ് ജിഹാദ് കേരള പോലിസ് തുടര്‍ച്ചയായി നിഷേധിച്ചിരുന്നു. എന്നാല്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ ഇടപെട്ടതോടെ സത്യം പറയേണ്ട അവസ്ഥയിലായി കേരള പോലിസും.
Discussion about this post