പെരിയ:ചൂഷണം ചെയ്യുന്ന മതേതരത്വമല്ല നാടിന് വേണ്ടതെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. യഥാര്‍ഥ മതേതരത്വമാണു നാടിനു വേണ്ടതെന്നും സുരേഷ് ഗോപി എംപി പറഞ്ഞു. കല്യാണം മുത്തപ്പന് മടപ്പുരയില്‍ നിര്‍മിച്ച ഭോജനശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവാഹങ്ങള്‍ പോലും കച്ചവടവല്ക്കരിക്കപ്പെടുമ്പോള് ചുരുങ്ങിയ ചെലവില്‍ ക്ഷേത്രങ്ങളോടനുബന്ധിച്ച് ഓഡിറ്റോറിയങ്ങള്‍ ലഭ്യമാകുന്നത് സാധാരണക്കാര്‍ക്ക് അനുഗ്രഹമാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
മടിക്കൈ കമ്മാരന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
Discussion about this post