ഡല്‍ഹി: ഡോക് ലാമില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം ചൈനയ്ക്ക് വലിയ തിരിച്ചടിയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചൈനയുടെ മണ്ണാണ് അതെന്നും, ഇന്ത്യന്‍ സൈന്യം ഇവിടെ തുടരുന്നത് ശരിയല്ലെന്നുമുള്ള വാദത്തില്‍ നിന്ന് ചൈന പിന്നോട്ട് പോയത് ഇന്ത്യയുടെ വലിയ നയതന്ത്രവിജയമായാണ് വിലയിരുത്തല്‍. പാക് അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്ട്രൈകിന് ശേഷം ഇന്ത്യ നേടിയ വിജയമെന്നാണ് പല അന്താരാഷ്ട്ര മാധ്യമങ്ങളും സംഭവത്തെ വിലയിരുത്തിയത്.
ചൈനയുടെ പിന്മാറ്റം പല അയല്‍രാജ്യങ്ങളും അവിശ്വസനീയം എന്നാണ് വിശേഷിപ്പിക്കുന്നത്. ചൈനയെ തളയ്ക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു എന്ന മട്ടിലാണ് ചൈനയുമായി ശത്രുതയുള്ള മറ്റ് രാജ്യങ്ങളിലെ മാധ്യമങ്ങള്‍ ഡോല് ലാമിലെ ചൈനിസ് സേനാ പിന്മാറ്റത്തെ നോക്കി കാണുന്നത്. ചൈനയുടെ വെല്ലുവിളികളെ നിസാരമായി നേരിട്ട ഇന്ത്യയുടെ നിലപാടുകള്‍ ജപ്പാന്, വിയറ്റ്നാം, മംഗോളിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് മാതൃകയാവുകയാണ്. ചൈനയുടെ നിലപാട് മാറ്റം ഫിലിപ്പെന്സിനും ഏറെ ആവേശം പകരുന്നുണ്ട്.
ദക്ഷിണ ചൈനാ കടലില്‍ അധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ക്കെതിരെ വിശാലമായ സഖ്യം രൂപപ്പെടുന്നുണ്ട്. അമേരിക്കയുള്‍പ്പടെ ലോകശക്തികള്‍ ചൈനയ്ക്കെതിരെ രംഗത്തെത്തിയതിന് പിന്നില്‍ ഇന്ത്യന്‍ ഇടപെടലുണ്ട്. വാക്ക് പാലിക്കുന്നതില്‍ പലപ്പോഴും മോശം റെക്കോഡുള്ള ചൈനയുടെ അടുത്ത നീക്കം എന്താവുമെന്ന് ഉറ്റുനോക്കുകയാണ് ചൈനയുടെ ചെറിയ ശത്രുരാജ്യങ്ങള്‍.
Discussion about this post