തിരുവനന്തപുരം: മന്ത്രി കെ.ബാബുവിനോട് തനിക്ക് യാതൊരു വ്യക്തിവൈരാഗ്യമില്ലെന്ന് ബാര്കോഴയാരോപണമുന്നയിച്ച ബാര്‍ ഹോട്ടല്‍ ഉടമ ബിജു രമേശ്. പ്രതിപക്ഷ നേതാക്കളെ താന്‍ കണ്ടത് അഴിമതിയെക്കുറിച്ച് പറയാനല്ലെന്നും ബിജു രമേശ് പറഞ്ഞു .
ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട് കെ.ബാബുവിനും പണം നല്‍കിയിരുന്നുവെന്ന ബിജുവിന്റെ വെളിപ്പെടുത്തലിനെതിരെയുള്ള മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തോട് പ്രതികരിക്കുകയായിരുന്നു ബിജു രമേശ്. ബിജു രമേശ് പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ,പ്രതിപക്ഷ നേതാക്കളെ കണ്ടിരുന്നുവെന്നുമാണ് മന്ത്രി ആരോപിച്ചത്. ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ബാബുവിന് നല്കാന് പത്ത് കോടി രൂപ പിരിച്ചുവെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിനെതിരെയായിരുന്നു ഇത്.
Discussion about this post