ഡല്‍ഹി:മാതാ അമൃതാനന്ദമയിയ്ക്കെതിരെ സിപിഎം. സിപിഎം പ്രസിദ്ധീകരണമായ പപ്പീള്സ് ഡെമൊക്രസിയില് പൊളിറ്റ് ബ്യൂറോ അംഗവും, മുന്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് എഴുതിയ മുഖലേഖനത്തിലാണ് അമൃതാനന്ദമയിയ്ക്കെതിരെ പരാമര്‍ശമുള്ളത്.
മറ്റ് ആള്‍ദൈവങ്ങളെ പോലെയാണ് അമൃതാന്ദമയി എന്നും ആര്‍സ്എസ് പിന്തുണയിലാണ് മാതാ അമൃതാന്ദമയി സാമ്രാജ്യം വളര്‍ത്തിയെടുത്തതെന്ന് ലേഖനം ആരോപിക്കുന്നു. ആള് ദൈവങ്ങള്‍ക്കെതിരെ പ്രകാശ് കാരാട്ട് എഴുതിയ ലേഖനത്തിലാണ് അമൃതാനന്ദമയിയ്ക്കെതിരെ പരാമര്‍ശം ഉള്ളത്. ഗുര്‍മിത് റാം റഹിം സിംഗിനെതിരായ കോടതി വിധിയുമായി ബന്ധപ്പെട്ടായിരുന്നു ലേഖനം. ശനിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ലക്കത്തിലാണ് ലേഖനമുള്ളത്. ശ്രി ശ്രി രവിശങ്കര്‍ ബാബാ രാംദേവ് എന്നിവരെയും ആള്‍ദൈവങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പീപ്പിള്‍ ഡെമോക്രസിയുടെ എഡിറ്ററാണ് പ്രകാശ് കാരാട്ട്. അദ്ദേഹം തന്നെയാണ് എഡിറ്ററെന്ന രീതിയില്‍ മുഖ ലേഖനം എഴുതുന്നതും.
നേരത്തെ അമൃതാനന്ദമയിയെ പിന്തുണച്ച് സിപിഎം നേതാവ് വി.എസ് അച്യുതാനന്ദനും, പിണറായി വിജയനും രംഗത്തെത്തിയിരുന്നു.
Discussion about this post