യാങ്കോണ്‍: വംശീയ അക്രമങ്ങള്‍ നടക്കുന്ന മ്യാന്മറിന്റെ ആശങ്കകള്‍ക്കൊപ്പം ഇന്ത്യ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മ്യാന്മര് സന്ദര്‍ശനത്തിനിടെ കൗണ്‍സിലര്‍ ആങ് സാങ് സ്യൂചിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വംശീയ അക്രമത്തില്‍ നിരവധി നിരപരാധികള്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ജീവന് നഷ്ടപ്പെട്ടു. സമാധാന ശ്രമത്തിലൂടെ അവിടെ ഉണ്ടായിട്ടുള്ള പ്രത്യേക പ്രശ്നം പരിഹരിക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിച്ചു. സമാധാനം ഉറപ്പാക്കുന്ന പരിഹാരത്തിന് എല്ലാവരും പങ്കാളികളാണം. മ്യാന്മറിന്റെ അന്തസ്സിനെയും ഐക്യത്തേയും ബഹുമാനിക്കാന്‍ തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടു. വംശീയ അക്രമത്തെ തുടര്‍ന്ന് ഒന്നര ലക്ഷത്തോളം റോഹിംഗ്യന്‍ മുസ്ലിംങ്ങള്‍ മ്യാന്മറില് നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത സാഹചര്യത്തിലായിരുന്നു മോദിയുടെ പ്രതികരണം.
മ്യാന്മര് പൗരന്മാര്ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഗ്രാറ്റിസ് വിസ ലഭ്യമാക്കുമെന്ന് സ്യൂചിയുമായുള്ള കൂടിക്കാഴ്ചയില്‍ മോദി അറിയിച്ചു. ഇന്ത്യന്‍ ജയിലുകളിലുള്ള 40 മ്യാന്മര് പൗരന്മാരെ വിട്ടയക്കും. ഏതുവെല്ലുവിളി നേരിടാനും ഇന്ത്യ മ്യാന്മറിനൊപ്പമുണ്ടാകുമെന്നും മോദി അറിയിച്ചു.
പട്ടിണിയും ഭീകരവാദവും അഴിമതിയും വര്‍ഗീയതയുമില്ലാത്ത ഒരു പുതിയ ഇന്ത്യയെ നിര്മിക്കുമെന്നുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ചയാണ് മോദി മ്യാന്മറിലെത്തിയത്. മ്യാന്മറില് മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്.
Discussion about this post