യാങ്കോണ്‍: ഇന്ത്യയെ നവീകരിക്കുകയല്ല, പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നവഇന്ത്യ സൃഷ്ടിക്കായി കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും പിന്മാറില്ല. ലോകത്തെല്ലായിടത്തുമുള്ള ഇന്ത്യക്കാരുടെ സംരക്ഷണത്തിനു വേണ്ടി കാര്യക്ഷമമായ ഭരണകൂടം രാജ്യത്തുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മ്യാന്‍മാറിലെ തുവുണ്ണ സ്റ്റേഡിയത്തില്‍ ഇന്ത്യ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന് പുറത്തുള്ള ഇന്ത്യക്കാര്‍ക്ക് ആത്മവിശ്വാസവും ധൈര്യവും പകരുന്നതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
ലോകത്താകമാനമുള്ള ഇന്ത്യന്‍ ജനതയുടെ സംരക്ഷണത്തിനും സഹായത്തിനും കാര്യക്ഷമമായ സര്‍ക്കാര്‍ രാജ്യത്തുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷ്മാ സ്വരാജ് ഇന്ത്യക്കാര്‍ക്കു വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുകയാണ്. ഇന്ത്യയെ നവീകരിക്കുകയല്ല പുതിയ ഇന്ത്യയെ കെട്ടിപടുക്കുകയാണ് തന്റെ ലക്ഷ്യം. നവഇന്ത്യ സൃഷ്ടിക്കായി കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിമാറില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രമാണ് തനിക്ക് രാഷ്ട്രീയത്തേക്കാള്‍ പ്രധാനം. ഇന്ത്യയില്‍ കടന്നുകൂടിയ തിന്മകളില്‍ നിന്നും മോചിതരാവാന്‍ സാധിക്കുമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് വിശ്വാസം കൈവന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മ്യാന്‍മാറിന്റെ വികസന കാഴ്ചപ്പാടിന് ഇന്ത്യയുടെ എല്ലാ പിന്തുണയുമുണ്ടെന്നും ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന 40 മ്യാന്‍മാര്‍ മത്സ്യ തൊഴിലാളികളെ വിട്ടയക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post