ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് നക്സല്‍ നേതാവ് വിക്രം ഗൗഡയെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് സൂചന ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട് . ഗൗരി ലങ്കേഷിന്റെ കൊലപാതകം നടത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം സംശയിക്കുന്നവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് വിക്രം ഗൗഡ.
ആന്ധ്രപ്രദേശ് പൊലീസ് കേസ് സംബന്ധിച്ച് അന്വേഷിക്കാന്‍ ബംഗളൂരുവിലെത്തിയത് വിക്രം ഗൗഡക്കെതിരെയുള്ള സംശയങ്ങള്‍ വളരുന്നതിനിടയാക്കുന്നു . ഛത്തിസ്ഗഡ് പൊലീസും ഈ കേസ് സംബന്ധിച്ച് വിവരങ്ങള്‍ ആരായുന്നുണ്ട്.
ഗൗരിക്ക് ഭീഷണി മുഴക്കി കൊണ്ടുള്ള നിരവധി ഫോണ്‍കോളുകള്‍ ലഭിക്കാറുണ്ടായിരുന്നുവെന്ന് സഹോദരന് ഇന്ദ്രജിത്ത് ലങ്കേഷ് വെളിപ്പെടുത്തി. ഗൗരി ലങ്കേഷ് നക്സലുകളെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിമുക്തരാക്കാനും അവരെ സമൂഹത്തിലെ മുന്‍നിരയിലേക്ക് കൊണ്ടു വരാനുമുള്ള ശ്രമം നടത്തിയിരുന്നു.
ഇതേ തുടര്‍ന്ന് കഴിഞ്ഞ നാലുവര്‍ഷമായി നക്സലുകളെ മനംമാറ്റി സമൂഹത്തിന്റെ മുന്‍ധാരയിലേക്ക് കൊണ്ടു വരുന്നതില്‍ ഗൗരി നടത്തിയ പ്രയത്നങ്ങള്‍ വിജയകരമായിരുന്നു. പ്രമുഖ നക്സലൈറ്റുകളെ ഇത്തരത്തില്‍ മാറ്റിയതാണ് ഗൗരിയെ കൊലപ്പെടുത്താന്‍ വിക്രം ഗൗഡയെ പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു.
20 വര്‍ഷമായി പൊലീസ് അന്വേഷിക്കുന്ന നിരവധി കേസുകളില്‍ പ്രതിയാണ് മൂന്ന് തവണ പോലീസിന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട വിക്രം ഗൗഡ.
Discussion about this post