ഡല്‍ഹി :കല്രിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെതിരെയുള്ള വിചാരണ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസില്‍ മുന്‍ പ്രധാനമന്ത്രി നേരിട്ട് ഹാജരാകേണ്ടതില്ലെന്നും കോടതി നിര്‍ദേശിച്ചു. കേസ് നാലാഴ്ച്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. മന്‍മോഹന്‍സിംഗ് നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി. കേസിലെ എല്ലാ കക്ഷികള്‍ക്കും കോടതി നോട്ടീസയച്ചു.
ഭരണപരമായ നടപടിക്രമം ഒരിക്കലും നിയമലംഘനമാവില്ലെന്നും സിബിഐ കോടതിയുടെ നടപടിയില്‍ നിരവധി പാകപ്പിഴകളുണ്ടെന്നുമാണ് മന്മോഹന് സുപ്രീം കോടതിയെ അറിയിച്ചത്. പ്രമുഖ അഭിഭാഷകന് കബില്‍ സിബലാണു മന്‍മോഹന്‍സിംഗിനായി ഹാജരായത്.
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മന്മോഹന് സിംഗിനോട് ഏപ്രില്‍ എട്ടിന് ഹാജരാകണമെന്നായിരുന്നു സിബിഐ പ്രത്യേക കോടതി നിര്‍ദേശിച്ചിരുന്നത്. വ്യവസായി കുമാരമംഗലം ബിര്‍ള, മുന്‍ കല്‍ക്കരി സെക്രട്ടറി പരേഖിനോടും ഏപ്രില്‍ എട്ടിന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
Discussion about this post