ഡല്‍ഹി: ത്രിപുരയില്‍ കോളേജ് യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്തി എബിവിപി. എസ്എഫ്ഐ സഖ്യത്തിന് തിരിച്ചടിയായി 27 സീറ്റാണ് എബിവിപി പിടിച്ചെടുത്തത്.
സംസ്ഥാനത്ത് ബിജെപിയുടെ ശക്തമായ മുന്നേറ്റം ആണ് ഇത് വ്യക്തമാക്കുന്നത്. മുതിര്‍ന്ന നേതാക്കളെയടക്കം ഇറക്കിയാണ് എബിവിപി പ്രചരണം നടത്തിയത്.
22 കോളേജ് യൂണിയനുകളിലെ 778 സീറ്റില്‍ 751 ലാണ് എസ്എഫ്ഐ-ടിഎസ്യു സഖ്യം ജയിച്ചു. എസ്എഫ്ഐ ട്രൈബല്‍ സ്റ്റുഡന്റ്സ് സഖ്യം 530 സീറ്റില്‍ വിജയിച്ചു.
കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്എസ്യു ഒരു സീറ്റ് പോലും നേടാതെ തകര്‍ന്നടിഞ്ഞു.
Discussion about this post