ഡല്‍ഹി ;കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി ഗിരിരാജ്‌സിംഗ് .മാധ്യമപ്രവര്‍ത്തകരുമായി താന്‍ നടത്തിയ കുശലസംഭാഷണത്തിലാണ് ഇത്തരം സംസാരമുണ്ടായത്. അതില്‍ കാര്യമായൊന്നുമില്ല.സംഭവം വ്യക്തിപരമായ അധിക്ഷേപമായെങ്കില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും സിംഗ് പറഞ്ഞു.
സോണിയഗാന്ധി വെള്ളക്കാരിയായതു കൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷയായി അംഗീകരിച്ചതെന്നായിരുന്നു ഗിരിരാജ്‌സിംഗിന്റെ പരാമര്‍ശം. രാജീവ്ഗാന്ധി വിവാഹം ചെയ്തത് ഒരു നൈജീരീയക്കാരിയെ ആയിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് അംഗീകരിക്കുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസും ,മഹിളാ മോര്‍ച്ചയും രംഗത്തെത്തിയിരുന്നു.
ബിഹാറിലെ നവാഡയില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് ഗിരിരാജ് സിംഗ്. മുന്‍പും നിരവധി വിവാദ പരാമര്‍ശങ്ങള്‍ ഇദ്ദേഹം നടത്തിയിരുന്നു.
Discussion about this post