കണ്ണൂര്‍: വിവാദ വീഡിയോ പോസ്റ്റ് ചെയ്തെന്ന ആരോപണത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരായ കേസ് അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. വീഡിയോയുടെ ആധികാരികതയെക്കുറിച്ചുള്ള അന്വേഷണം നിലച്ച സാഹചര്യത്തിലാണ് നീക്കം. കേസന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങുകയാണ് പോലീസ്.
ആര്‍എസ്എസ് രാമന്തളി മണ്ഡല് കാര്യവാഹ് ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ ആഘോഷത്തിന്റെ വീഡിയോ കുമ്മനം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് വിവാദമാക്കിയിരുന്നു.
കഴിഞ്ഞ മെയ് 12 നാണ് ആര്.എസ്.എസ് മണ്ഡല് കാര്യവാഹ് ബിജുവിനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത്. പയ്യന്നൂരിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവായിരുന്ന ധനരാജിന്റെ കൊലപാതകക്കേസില്‍ പ്രതിചേര്‍ത്താണ് നേരത്തെ നോട്ടപ്പുള്ളിയായിരുന്ന ബിജുവിനെ സിപിഎം ക്രൂരമായി കൊലപ്പെടുത്തിയത്.
Discussion about this post