തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുകള്‍ സമ്മതിച്ചാല്‍ പെട്രോളിയം, മദ്യം ഇവ ജിഎസ് ടിക്ക് കീഴില്‍ കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. രാജ്യത്ത് വിലക്കയറ്റം 4 ശതമാനം മാത്രമാണ്. ഇത് റിസര്‍വ്വ് ബാങ്ക് അനുവദിച്ചിട്ടുള്ളതിനേക്കാള്‍ അരശതമാനം കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി സംസ്ഥാന കാര്യാലയം സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ടൂറിസം- ഐടി മേഖലകളുടെ വികസനത്തിന് വേഗതയില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു കാലത്ത് ഐടി മേഖലയില്‍ മുന്‍പന്തിയിലായിരുന്ന കേരളം ഇന്ന് പിന്തള്ളപ്പെട്ടിരിക്കുകയാണ്. നിരവധി ടൂറിസം പദ്ധതികളും അനുവദിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്യേശവുമുണ്ട്. എന്നാല്‍ നിലവില്‍ അനുവദിക്കപ്പെട്ടവ പെട്ടെന്ന് പൂര്‍ത്തീകരിച്ചാല്‍ മാത്രമേ വീണ്ടും പണം അനുവദിക്കാനാകൂ. ഇക്കാര്യം മുഖ്യമന്ത്രിയോട് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും താഴെത്തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് ഭക്ഷണം, വീട്, കക്കൂസ്, വിദ്യാഭ്യാസം,തൊഴില്‍ ഇവ ഉറപ്പു വരുത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി ലക്ഷക്കണക്കിന് കോടി രൂപ ആവശ്യമാണ്. പെട്രോളിയം വില വര്‍ദ്ധന ഉള്‍പ്പടെയുള്ളവയില്‍ നിന്ന് കിട്ടുന്ന പണം ഇതിനായാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ എസ് സുരേഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ശിവഗിരി മഠം സന്ദര്‍ശിച്ച ശേഷമാണ് കേന്ദ്രമന്ത്രി ബിജെപി ആസ്ഥാനത്തെത്തിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എംഎല്‍എ, പി എസ് ശ്രീധരന്‍പിള്ള, പി കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍, എംടി രമേശ്, എം ഗണേശന്‍, ഡോ പിപി വാവ, സി ശിവന്‍കുട്ടി, അഡ്വ. ജെ ആര്‍ പത്മകുമാര്‍ തുടങ്ങിയ നേതാക്കള്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. മാരാര്‍ജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മന്ത്രി ഓഫീസിലേക്ക് കയറിയത്.
Discussion about this post