മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ഥിയായി ജില്ലാ സെക്രട്ടറി കെ.എന്‍.എ. ഖാദറിനെ പ്രഖ്യാപിച്ചു. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് മത്സരിക്കാനില്ലെന്ന് നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് ഖാദറിനെ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്.
പാണക്കാട് ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനുശേഷം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
സംഘടനാ ചുമതലകള്‍ വഹിക്കേണ്ടതിനാല് സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്ന് മജീദ് ഞായറാഴ്ച അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഖാദറിനു നറുക്കുവീണത്.
Discussion about this post