ന്യൂയോര്‍ക്ക്: ചില രാജ്യങ്ങള്‍ ഭീകരവാദം രാജ്യനയമായി ഉപയോഗിക്കുന്നുണ്ടെന്നും ഇത്തരം രാജ്യങ്ങളാണ് ഭീകരര്‍ താവളമാക്കുന്നതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഭീകര പ്രവര്‍ത്തനം ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായി നിലനില്‍ക്കുന്നുവെന്നും സുഷമ സ്വരാജ് പറഞ്ഞു. യു.എന്‍ സമ്മേളനത്തിന് മുന്നോടിയായുള്ള ബ്രിക്‌സ് രാജ്യങ്ങളിലെ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുഷമ.
പാകിസ്താന്റെ പേര് പറഞ്ഞിട്ടില്ലെങ്കിലും പാകിസ്താന്‍ പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസ് യു.എന്‍ ജനറല്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കാനിരിക്കുന്നതിന്റെ മുന്നോടെയാണ് ഭീകരവാദ ഭീഷണിയെ കുറിച്ചുള്ള സുഷമയുടെ പ്രസ്താവന. പാകിസ്താന് എതിരായ ഇന്ത്യയുടെ യുദ്ധ തന്ത്രത്തെ (കോള്‍ഡ് സ്റ്റാട്ട് മിലിട്ടറി ഡോക്ട്രിന്‍) മറികടക്കാന്‍ പാകിസ്താന്‍ ഹ്രസ്വദൂര ആണവായുധം വികസിപ്പിച്ചതായി ഷാഹിദ് ഖാന്‍ അബ്ബാസ് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ പറഞ്ഞിരുന്നു. ഇതിന് തുടര്‍ച്ചയായാണ് പാകിസ്താന് നേരെ വിരല്‍ചൂണ്ടി സുഷമ സ്വരാജിന്റെ പ്രസ്താവന.
ഭീകരര്‍ക്ക് പരിശീലനവും, സാമ്പത്തിക സഹായവും, ആയുധവും കൃത്യമായ ഇടവേളകളില്‍ ലഭിക്കുന്നുണ്ട്. രാജ്യത്ത് നിന്നും ഭീകരവാദത്തെ തുടച്ച് നീക്കാനും ഇതിനെതിരെ ബോധവത്കരണം നടത്താനും മതങ്ങളെയും മറ്റ് സാമൂഹിക സംവിധാനത്തെയും ബ്രിക്‌സ് രാജ്യങ്ങള്‍ ഉപയോഗിക്കണമെന്നും തന്റെ പ്രസംഗത്തില്‍ സുഷമ സ്വരാജ് ആവശ്യപ്പെട്ടു.
Discussion about this post