ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ്ത ഹി സേവ (ശുചിത്വം സേവനമാണ്) ശുചിത്വ പ്രചാരണ പരിപാടിക്ക് പിന്തുണയുമായി തമിഴ് സൂപ്പര്‍താരം രജനികാന്ത്. മോദിജിയുടെ സ്വച്ഛ്ത ഹി സേവ മിഷന് സകലവിധി പിന്തുണയും നല്കുന്നു. ശുചിത്വം ദൈവികമാണെന്നും താരം ട്വിറ്ററില്‍ കുറിച്ചു. സപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ രാജ്യത്ത് സംഘടിപ്പിക്കുന്ന ശുചിത്വ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രമുഖര്‍ക്കെല്ലാം പ്രധാനമന്ത്രി കത്തയച്ചിരുന്നു. സെപ്റ്റംബര്‍ 15ന് ആരംഭിച്ച് രണ്ടാഴ്ച നീളുന്ന സ്വച്ഛ്ത ഹി സേവ പ്രചാരണ പരിപാടിയാണ് നടത്തുന്നത്. ഗാന്ധിജയന്തി വരെ രാജ്യമൊട്ടുക്ക് പ്രചാരണ പരിപാടികള്‍ നടത്താനാണു തീരുമാനം.
Discussion about this post