ലോകത്തിലെ ഏറ്റവും മികച്ച ആക്രമണ അന്തര്‍വാഹിനിയായ ഐഎന്‍എസ് കല്‍വാരി നാവികസേനയുടെ ഭാഗമായി.ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികൂടിയാണ് ഐ.എന്‍.എസ് കല്‍വാരി .കപ്പല്‍നിര്‍മ്മാതാക്കളായ മസഗോണ്‍ ഡോക് ആണ് ഐഎന്‍എസ് കല്‍വാരി നിര്‍മ്മിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണപ്പെടുന്ന ടൈഗര്‍ സ്രാവിന്റെ പേരിലാണ് അന്തര്‍വാഹിനിക്ക് കല്‍വാരി എന്ന് നാമകരണം ചെയ്തിരിക്കുന്നത്.
കടലിന്നടിയില്‍ വളരെ എളുപ്പം കണ്ടുപിടിക്കാന്‍ സാധിക്കാതെ ആക്രമണം നടത്താന്‍ ശേഷിയുള്ള അന്തര്‍വാഹിനിയാണ് ഐഎന്‍എസ് കല്‍വാരി. നിലവില്‍ ഇന്ത്യയ്ക്ക് 15 അന്തര്‍വാഹിനികളാണുള്ളത്. നാവിക സേനയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കല്‍വാരിയടക്കം ആറ് അന്തര്‍വാഹിനികളാണ് ഇന്ത്യ നിര്‍മ്മിക്കുന്നത്. ഇതില്‍ ആദ്യത്തെതാണ് ഐഎന്‍എസ് കാല്‍വരി. 23600 കോടിയുടെ പദ്ധതിയാണിത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ അന്തര്‍വാഹിനി പദ്ധതികള്‍ ഇന്ത്യ നടപ്പാക്കുന്നത്. ചൈനയ്ക്ക് 60 അന്തര്‍വാഹിനികളാണ് ഉള്ളത്. മറ്റൊരു അന്തര്‍വാഹിനിയായ ‘ഖണ്ഡേരി’ ഇക്കഴിഞ്ഞ ജനുവരിയില്‍ കമ്മീഷന്‍ ചെയ്തിരുന്നു. മൂന്നാമത്തെ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി ‘കരഞ്ച്’ ഈ വര്‍ഷമവസാനം നീറ്റിലിറക്കും.
Discussion about this post