ദക്ഷിണേഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കമായി. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്തു. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ഇടതു പാര്‍ട്ടികള്‍ ശക്തമായ സ്ഥലങ്ങളില്‍ വര്‍ഗീയ ശക്തികള്‍ക്ക് വളരാന്‍ കഴിയില്ല എന്നതിന് തെളിവാണ് കേരളവും ത്രിപുരയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചിയില്‍ ദക്ഷിണേഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ അന്തമില്ലാതെ ചൂഷണം ചെയ്യാന്‍ കോര്‍പ്പറേറ്റുകള്‍ക്ക്, ഭരണകൂടങ്ങള്‍ അവസരമൊരുക്കുകയാണെന്നും പിണറായി പറഞ്ഞു.
കേരളത്തില്‍ ഇടതുസര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ മേഖലകളില്‍ കൂടുതല്‍ പണം മുടക്കുകയാണ്. ഭരണകൂടങ്ങള്‍ ജനാധിപത്യ സംവിധാനത്തെ നോക്കുകുത്തിയാക്കി ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ അടിച്ചേല്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ സാധാരണ ജനങ്ങള്‍ സമാന പ്രശ്നങ്ങള്‍ നേരിടുന്നു. സാമ്രാജ്യത്വ നവലിബറല്‍ നയങ്ങള്‍ ഒരുമിച്ച് നിന്ന് നേരിടണം. എന്നാല്‍ മതം, ഭാഷാ, ദേശം എന്നിവയുടെ പേരില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. പിണറായി വിജയന് അധ്യക്ഷനായി.
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ ഉത്ഘാടന സെഷനില്‍ പങ്കെടുക്കുന്നുണ്ട്. രണ്ട് ദിവസങ്ങളിലായി ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ തൊഴിലാളി വര്‍ഗ്ഗ ഇടത് പാര്‍ട്ടികളുടെ പ്രതിനിധികളുടെ യോഗമാണ് നടക്കുക. സാര്‍ക് രാജ്യങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധവും സമ്മേളനം ചര്‍ച്ച ചെയ്യും.
Discussion about this post