പത്തനംതിട്ട: പമ്പ ത്രിവേണിയിലെ ബലിതര്‍പ്പണം തടയില്ലെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. ആചാരപരമായ ഒരു കാര്യത്തിലും വനം വകുപ്പ് എതിര്‍പ്പ് പറയില്ലന്നും. പമ്പയില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ മുന്‍ വര്‍ഷങ്ങളിലേത് പോലെ നടക്കുമെന്നും മന്ത്രി പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ പമ്പ ത്രീവേണിയിലെ ബലിപുരകള് പൊളിച്ച കളയാന്‍ വനംവകുപ്പ് കൂട്രിക്കല് റേഞ്ച് ഓഫിസ് ദേവസ്വം ബോര്‍ഡിനെയും പത്തനംതിട്ട ജില്ല കളക്ടറേയും അറിയിച്ചിരുന്നത്. ഇത് വിവാദമായതോടെയാണ് മന്ത്രിയുടെ വിശദീകരണം. ദേവസ്വം ബോര്‍ഡിന്റെ സ്വന്തം സ്ഥലത്തേക്ക് ബലിപ്പുരകള്‍ മാറ്റണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസം 4 ന് വനം ദേവസ്വം മന്ത്രിമാരുടെയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേരും.
Discussion about this post