ഡല്‍ഹി: മുന്‍ ധനകാര്യമന്ത്രി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. 2ജി സ്പെക്ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് നടപടി. സ്വത്തുക്കളൊടൊപ്പം 90 ലക്ഷം രൂപയുടെ ബാങ്ക് അക്കൊണ്ടുകളും ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. തന്റെ സ്വത്തുക്കളെല്ലാം വില്ക്കാന് ശ്രമിക്കുകയായിരുന്നു കാര്‍ത്തിയെന്നാണ് ഇ.ഡി ഉദ്യോഗസ്ഥരുടെ ആരോപണം.
എയര്‍സെല്‍ മാക്സിസിന് ലഭിച്ച എഫ്.ഐ.പി.ബി അനുമതി, മുന്‍ ധനമന്ത്രി പി.ചിദംബരം വഴിവിട്ട് സഹായിച്ചതിലൂടെ ലഭിച്ചതാണെന്നും അന്വേഷണത്തിനിടയില്‍ കണ്ടെത്തിയിട്ടുണ്ട്.
സോഫ്റ്റ് വെയര്‍ കണ്സള്ട്ടന്സിക്കാണെന്ന പേരില്‍ മാക്സിസ് ഗ്രൂപ്പില്‍ നിന്നും കാര്‍ത്തിയും ചിദംബരത്തിന്റെ മരുമകനായ പഴനിയപ്പനും രണ്ട് ലക്ഷം യു.എസ് ഡോളര്‍ കൈപ്പറ്റിയിട്ടുണ്ടെന്നും ഇ.ഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇ.ഡി. നേരത്തേ കണ്ടുകെട്ടണമെന്ന് ആലോചിച്ചിരുന്ന ഗുഡ്ഗാവിലെ വീട് കാര്‍ത്തി വിറ്റതായും ഇ.ഡി പറയുന്നു.
Discussion about this post