കോട്ടയം: കമ്യൂണിസ്റ്റുകാരന്റെ മകളായതുകൊണ്ടാണ് അഖില ആസൂത്രിത മതപരിവര്‍ത്തനത്തിന് ഇരയാകേണ്ടിവന്നതെന്ന് അഖിലയുടെ അച്ഛന് അശോകന്. താനൊരു ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നുവെങ്കില്‍ മകള്‍ക്ക് ഇങ്ങനെ സംഭവിക്കില്ലായിരുന്നു. ചില തല്പരകക്ഷികളുടെ താല്പര്യത്തിനനുസരിച്ചാണ് വനിതാകമ്മീഷന് പ്രവര്‍ത്തിക്കുന്നതെന്നും അശോകന് ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
കേന്ദ്രസര്‍വീസില്‍ ഇരുപതു വര്‍ഷം പ്രവര്‍ത്തിച്ച് തിരിച്ചു വന്ന എനിക്ക് ഭ്രാന്താണെന്നാണ് ഒരു സാഹിത്യകാരന് പറഞ്ഞത്. എനിക്കാണോ അതോ ഈ പറഞ്ഞയാള്ക്കാണോ ഭ്രാന്തെന്ന് നിങ്ങള്‍ ചിന്തിക്കണം. മുസ്ലിം തീവ്രവാദ സംഘടനകളുടെ പക്കല്‍നിന്നും പണം വാങ്ങിയിട്ടാണ് ഇവര്‍ തനിക്കും കുടുംബത്തിനുമെതിരെ ദുഷ്പ്രചരണം നടത്തുന്നതെന്നും അശോകന് പറഞ്ഞു.
രക്ഷകര്‍ത്തൃ സ്ഥാനം ഏറ്റെടുത്തുകൊണ്ടാണ് ഹൈക്കോടതി അഖിലയെ വീട്ടിലേക്ക് അയച്ചത്. അഖില വീട്ടു തടങ്കലിലാണെന്ന് പ്രചരിപ്പിക്കുന്നിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളാണ്. ചില തല്പരകക്ഷികളുടെ താല്പര്യത്തിനനുസരിച്ചാണ് വനിതാകമ്മീഷന് പ്രവര്‍ത്തിക്കുന്നതെന്നും അശോകന് കൂട്ടിച്ചേര്‍ത്തു.
Discussion about this post