ബംഗളൂരു: കര്‍ണാടക ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ജയന്ത് പട്ടേല്‍ രാജിവച്ചു. അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനു പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസായി ഉദ്യോഗക്കയറ്റം ലഭിക്കാതിരുന്നതാണ് രാജിക്ക് കാരണമെന്നാണ് സൂചന.
കര്‍ണാടക ഹൈക്കോടതിയിലേക്ക് എത്തും മുന്‍പ് ഗുജറാത്ത് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായിരുന്നു ജയന്ത് പട്ടേല്‍. ഇസ്രത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് ഇദ്ദേഹമാണ്.
Discussion about this post