യോഗക്ഷേമ സഭയുടെ സമ്മേളനത്തില്‍ സുരേഷ് ഗോപിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. അടുത്ത ജന്മത്തില്. ബ്രാഹ്മണനായി ജനിച്ച് ശബരിമല ശാസ്താവിനെ ഊട്ടാനും ഉറക്കാനും ഉള്ള ഭാഗ്യം ഉണ്ടാവണം എന്ന തന്റെ ആഗ്രഹത്തെ തുറന്നു പറഞ്ഞതാണ് സമൂഹമാധ്യമങ്ങള്‍ കേറി പിടിച്ചിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പെടെ സുരേഷ് ഗോപിക്കെതിരെ മറുപടിയുമായി രംഗത്തെത്തി. ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം ശക്തമായി തന്നെ മറുപടി നല്കി സുരേഷ്ഗോപിയുമെത്തി. സിനിമാസ്റ്റൈലില്‍ തന്നെ മറുപടി പറയുകയാണ് പ്രിയതാരവും രാജ്യസഭാംഗവുമായ സുരേഷ് ഗോപി മലയാള മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സുരേഷ്ഗോപി തന്റെ നിലപാട് അറിയിച്ചത്.
കുര്‍ബാന കൈക്കൊള്ളാന്‍ ക്രിസ്ത്യാനിയായി ജനിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞാല്‍ അത് വര്‍ഗീയതയാകുമോ? ഇല്ലാലോ പിന്നെയെങ്ങനെ ശാസ്താവിനെ പൂജിക്കാന്‍ താഴ്മണ്‍ കുടുംബത്തില്‍ ബ്രാഹമ്ണനായി പിറക്കണമെന്ന് പറയുന്നത് വര്‍ഗീയമാകും. ഇതില്‍ വേറെ ഒന്നും ഇല്ല, പത്ത് പതിനഞ്ച് വര്‍ഷമായി ശബരിമലയില്‍ പോകുന്ന എളിയ ഭക്തന്റെ ആഗ്രമാണ് പറഞ്ഞത്. ഭക്തിയുടെ പാരമ്യത്തില്‍ ആ തിരുനടയില്‍ നില്ക്കുമ്പോള് ഞാന്‍ പലപ്പോഴും ആഗ്രച്ചിട്ടുണ്ട് ഭഗവാനെ ഊട്ടുന്ന കൈകള്‍ എന്റെതായിരുന്നെങ്കില്‍… ഭഗവാനെ ഉറക്കുന്ന നാവ് എന്റെതായിരുന്നെങ്കില്‍ എന്നെല്ലാം അതിന് ഉള്ള ഒരു ഉപാധിയാണ് ഞാന്‍ പറഞ്ഞത്. ഇതില്‍ മറ്റ് വിവാദങ്ങളൊന്നും ഇല്ല ഞാന്‍ എന്റെ ഹൃദയം തുറന്നാണ് പറഞ്ഞതെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി സുരേഷ്ഗോപി പറയുന്നു.
കോടിയേരിയുടെ ചോദ്യത്തിനുള്ള ശക്തമായ ഭാഷയിലാണ് സുരേഷ്ഗോപി മറുപടി പറഞ്ഞത്.
അത് പുള്ളിയുടെ അഭിപ്രായം അത് അദേഹം സ്വന്തം പാര്‍ട്ടിക്കാരോട് പറയട്ടെ. എന്നോട് വേണ്ട. ഇനിയിപ്പോ രാജ്യസാഭാംഗം അമ്പലത്തില്‍ പോകരുെതന്ന് കൂടി പറയുമോ ഇവര്‍? ഇതൊക്കെ ഒരു ഭക്തന്റെ ഹൃദയ വികാരമാണ്… വെറുതേ പന്നിക്കൂട്ടങ്ങള്‍ ചിലക്കുന്നു. 45തവണയായി മല ചവിട്ടുന്നു. പത്ത് വര്‍ഷമായി പ്രതിവര്‍ഷം രണ്ട് തവണ പോകാറുണ്ട്. പൈങ്കുനി ഉത്രത്തിന് പോയി ഭഗവാന് നേദിച്ച ഊണ് അതേ ഇലയില്‍ കഴിച്ചിട്ടുണ്ട്. എന്റെ ആഗ്രഹം ശബരിമല തന്ത്രിയോടും പറഞ്ഞിരുന്നു. പക്ഷെ ഇപ്പോള്‍ പുനര്‍ജനിക്കേണ്ടതില്ലെന്നാണ് അദേഹം പറഞ്ഞത് ഇപ്പോള്‍ താങ്കളെ ഇവിടെ വേണം പക്ഷെ അടുത്ത ജന്മത്തില് ഈ കുടുംബത്തില്‍ പൗത്രനായി ജനിക്കട്ടെയെന്നും അദേഹം അനുഗ്രഹിച്ചിട്ടുണ്ട്. എന്റെ ആഗ്രഹം ഒരു ഗാനരൂപത്തിലാക്കണമെന്ന് കൈതപ്രം നമ്പൂതിരിയോട് നേരത്തെ പറഞ്ഞിരുന്നു. വിഷയ ദാരിദ്രം കൊണ്ടാണ് ഈ ആഗ്രഹം എടുത്ത് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. സുരേഷ്ഗോപി വ്യക്തമാക്കി
Discussion about this post