മാവേലിക്കര: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കീഴ്ശാന്തിയായി അബ്രാഹ്മണനായ സുധീര്‍ കുമാറിന്റെ നിയമനം പാലിയം വിളംബരത്തിലൂടെ ഉണ്ടായ കേരളനവോത്ഥാനത്തിന്റെ ഉദാഹരണങ്ങളിലൊന്നാണെന്ന് ആര്‍എസ്എസ് ചെങ്ങന്നൂര്‍ ജില്ലാ കാര്യകാരി. നിയമനം എത്രയും വേഗം നടത്തണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ നിരന്തര ഇടപെടലുകള്‍ നടത്തിയിരുന്നു. ഇതിന്റെ വിജയമാണ് ഇപ്പോഴുണ്ടായത്.
തന്ത്രവിദ്യാകാര്യങ്ങളില് പ്രാവീണ്യമുള്ള, അബ്രാഹ്മണനായ സുധികുമാറിനെ നിയമിച്ച് കൊണ്ടുള്ള ദേവസ്വംബോര്‍ഡിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഹിന്ദുഐക്യവേദി സഹ സംഘടനാ സെക്രട്ടറി വി. സുശികുമാര്‍ പറഞ്ഞു. ഇത് കേരളത്തില്‍ സാമൂഹ്യ മുന്നേറ്റത്തിന് വഴി തെളിക്കും. തീരുമാനം എടുക്കുന്നതിന് ദേവസ്വം ബോര്‍ഡ് കാണിച്ച കാലതാമസമാണ് വിഷയത്തെ ഇത്രയും വഷളാക്കിയത്. തുടക്കം മുതല്‍ തന്നെ ഹിന്ദുഐക്യവേദിയും മറ്റ് ഹിന്ദു സംഘടനകളും നയം വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത് നവോത്ഥാന പരിശ്രമങ്ങളുടെ പിന്തുടര്ച്ച തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ക്ഷേത്രത്തിലെത്തിയ സുധികുമാറിനെ ഹിന്ദുസംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.ആര്‍എസ്എസ് ജില്ലാ കാര്യവാഹക് മോഹന്‍ കുമാര്‍, സഹകാര്യവാഹക് രാധാകൃഷ്ണന്, താലൂക്ക് കാര്യവാഹക് ബിജു, ഹിന്ദുഐക്യവേദി നേതാക്കന്മാരായ വിനോദ് ഉമ്പര്‍നാട്, ചന്ദ്രന്, രാധാകൃഷ്ണപിള്ള, അഡ്വ.വിജയന്‍പിള്ള, പി.സൂര്യകുമാര്‍, അനില്‍കുമാര്‍, എം.എസ്. സുവി, വിശ്വഹിന്ദു പരിഷത്ത് നേതാക്കന്മാരായ എന്‍.രാജന്, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post