കൊല്ലം: കൊല്ലം ഏരൂരിലെ നിന്നും കാണാതായ ശ്രീലക്ഷ്മി എന്ന എല്‍കെജി വിദ്യാര്‍ത്ഥിനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുര്‍ ആര് പി കോളനിയിലെ റബ്ബര്‍ ഷെഡ്ഡില്‍ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
കുട്ടിയെ ട്യുഷന് ക്ളാസ്സിന് കൊണ്ടുപോയ ബന്ധു രാജേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അമ്മയുടെ സഹോദരീഭര്‍ത്താവായ രാജേഷ് കുട്ടിയെ പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയത്. കുട്ടിയെ പീഡിപ്പിച്ചതായി ഇയാള്‍ സമ്മതിച്ചു. കഴിഞ്ഞ ദിവസം രാജേഷിനൊപ്പം ട്യൂഷന് പോയ ഏഴു വയസ്സുകാരിയെ കാണാതാകുകയായിരുന്നു.
കുട്ടിക്കൊപ്പം രാജേഷിനെയും കാണാതാകുകയും രാജേഷിനെ ഫോണില്‍ കിട്ടാതാകുകയുമായിരുന്നു. ഇതോടെ മാതാവ് ഏരൂര്‍ പോലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇരുവരുടേയും ഫോട്ടോ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് അന്വേഷണം നടത്തി.
എന്നാല്‍ ഇന്നലെ രാത്രി കുളത്തൂപ്പുഴയില്‍ നിന്നും രാജേഷിനെ അറസ്റ്റ് ചെയ്തതോടെ ഇയാള്‍ നല്കിയ വിവരം അനുസരിച്ചാണ് പോലീസ് കുഞ്ഞിനെ കണ്ടെത്തിയത്. എന്നാല്‍ റബ്ബര്‍ ഷെഡ്ഡില്‍ പരിശോധിച്ചപ്പോള്‍ തന്നെ കുട്ടി മരിച്ചിരുന്നു. കുഞ്ഞിനെ രാജേഷ് കൂട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്.
Discussion about this post