ഫേസ്ബുക്കില്‍ സിവൈഎഫ്‌ഐ നേതാവും, എംപിയുമായ എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പലപ്പോഴും വിമര്‍ശകര്‍ക്കും ട്രോളര്‍മാര്‍ക്കും വിരുന്നാണ്. കേന്ദ്രസര്‍ക്കാരിനെതിരായ പല പോസ്റ്റുകളും വ്യാജമാണെന്ന കണ്ടെത്തലുമായി മോദി അനുകൂലികള്‍ രംഗത്തെത്തുന്നത് പതിവാണ്.
ഇപ്പോള്‍ സിപിഎം എറണാകുളം ജില്ല സെക്രട്ടറിയും, മുന്‍ എംപിയുമായ പി രാജീവാണ് താരം. യുഎഇയില്‍ നിന്ന് ജയില്‍ മോചിതനായി എത്തുന്ന യുവാവിന്റെ പിണറായിയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പി രാജീവ് അപഹാസ്യനായിരുന്നു.
ഗള്‍ഫില്‍ നിന്ന് നേരത്തെ എത്തിയ ‘സഖാവ്’ വ്യാജമായ തയ്യാറാക്കിയ ഫോട്ടോ ആണ് പി രാജീവിനെ കുടുക്കിയത്. കൂട്ടുകാര്‍ക്കൊപ്പം യുവാവ് ആളുകളെ പറ്റിക്കാന്‍ ചിത്രീകരിച്ചതായിരുന്നു ആ ഫോട്ടോ. പിണറായി വിജയനെ പുകഴ്ത്താന്‍ സൈബര്‍ സഖാക്കള്‍ ഈ ഫോട്ടോ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയ തുറന്ന് കാട്ടിയതോടെ പി രാജീവ് ഉള്‍പ്പടെയുള്ള പിണറായി ഭക്തര്‍ വെട്ടിലാവുകയായിരുന്നു.
ഇതിന് ശേഷം പി രാജീവ് മോദിയെ വിമര്‍ശിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റും പണി കൊടുത്തു!.
അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് ബെന്‍ ഗാരിസണ്‍ന്റെ മോദി വിമര്‍ശന കാര്‍ട്ടൂണ്‍ എന്ന നിലയില്‍ രാജീവ് ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ പരിഹാസത്തിന് ഇടയാക്കിയത്.
കമ്മ്യൂണിസ്റ്റ് ഭരണാധികാരി കിം ജോംഗുമായി ചേര്‍ത്തുവെച്ച് ഇന്റര്‍നെറ്റില്‍ കുറെ കാലമായി പ്രചരിച്ചിരുന്ന ക ബെന്‍ ഗാരിസണ്‍റെ ഫോട്ടോ ഫോട്ടോ ഷോപ്പില്‍ മോര്‍ഫ് ചെയ്ത് മോദിയുടെ മുഖമാക്കി അത് പോസ്റ്റ് ചെയ്യുകയായിരുന്നു പി രാജീവ്.
ഇന്ത്യന്‍ പ്രധാനമന്ത്രിയെ പന്നിയോട് ഉപമിച്ചുള്ള വ്യാജ ഫോട്ടോഷോപ്പ് പ്രചരണം സിപിഎം ബുദ്ധിജീവി തന്നെ പ്രചരിപ്പിക്കുന്നത് അപഹാസ്യമാണെന്നാണ് വിമര്‍ശനം. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണോ..അതോ മനപൂര്‍വ്വമാണോ എന്നാണ് ചിലരുടെ ചോദ്യം.
Discussion about this post