സംവിധായകന് ആഷിക്ക് അബു ഗള്‍ഫ് മലയാളികളില്‍ നിന്ന് കോടിക്കണക്കിന് രൂപ വെട്ടിച്ചുവെന്ന് ആരോപണം. ദിലീപ് ഓണ്‍ലൈന്‍ എന്ന ഫേസ്ബുക്ക് പേജിലാണ് ആരോപണമുള്ളത്.
അബുദാബിയിലുള്ള റഹ്മാന് എന്നയാളുമായി ചേര്‍ന്ന് പത്ത് കോടി രൂപ മുതല്‍മുടക്കില്‍ ദുബായില്‍ വണ്‍ എം ടു എന്നൊരു പ്രൊഡക്ഷന്‍ സ്റ്റുഡിയോ ആരംഭിക്കുകയും കമ്പനിയുടെ മൂലധനത്തിലേയ്ക്കായി ആളുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ സമാഹരിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ശ്രീകാന്ത് എന്നയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ധാരണാപത്രത്തിന്റെ പകര്‍പ്പിനൊപ്പമാണ് ഈ ആരോപണം. 2014 ഒക്ടോബറിലാണ് ആഷിക് അബുവിന്റെ ഉടുസ്ഥതിയിലുള്ള ഡ്രീം മില്‍ സിനിമാസ് ആന്‍ഡ് എന്റര്ടെയ്ന്മെന്റ് പ്രൈവറ്റ് ലിമിറ്റഡും ശ്രീകാന്ത് എന്നയാള്‍ മാനേജിങ് പാര്‍ട്ണറായ വണ്‍നസ് മീഡിയ മില്ലും തമ്മില്‍ കരാറുണ്ടാക്കിയത്.
ഈ പണം ഉപയോഗിച്ചാണ് മഹേഷിന്റെ പ്രതികാരം എന്ന സിനിമ നിര്‍മിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു. പതിനൊന്ന് കോടിയോളം രൂപ ലാഭമുണ്ടാക്കിയ ചിത്രത്തിനിന്റെ പോസ്റ്ററിലോ സ്ക്രീനിലോ യഥാര്‍ഥ നിര്‍മാതാക്കളുടെ പേര് വയ്ക്കുകയോ അവര്‍ക്ക് മുടക്ക്മുതലോ ലാഭവിഹിതമോ നല്‍കിയില്ലെന്നും ആരോപണമുണ്ട്.
Discussion about this post