ശ്രീനഗര്‍: കശ്മീരിലെ പുഞ്ച് ജില്ലയില്‍ വീണ്ടും പാക്ക് പ്രകോപനം. പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ പത്ത് വയസുകാൻ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. പൂഞ്ച് സെക്ടറിൽ ഇന്ന് രാവിലെയാണ് വെടിവയ്പുണ്ടായത്. ഇസ്രാർ അഹമ്മദ് എന്ന കുട്ടിയാണ് മരിച്ചത്.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് തിങ്കളാഴ്ച പുലര്‍ച്ചെയാണ് പാക്കിസ്ഥാന് വെടിവയ്പും ഷെല്ലാക്രമണവും നടത്തിയത്. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാന് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ശക്തമായ ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
പാക് ആക്രമണത്തെ തുടര്‍ന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. വെടിവയ്പും ഷെല്ലാക്രമണവും ഇപ്പോഴും തുടരുകയാണെന്നും സൈനിക വക്താവ് അറിയിച്ചു.
Discussion about this post