ഡല്‍ഹി:പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ ഡല്‍ഹിയില്‍ ആക്രമണം നടത്തുമെന്ന് ഇന്റലിജന്‍സ് ബ്യൂറോ (ഐബി) മുന്നറിയിപ്പ് നല്‍കി. ജയ്‌ഷെ മുഹമ്മദ് (ജെഇഎം) എന്ന സംഘടനയുടെ നേതൃത്വത്തിലായിരിക്കും ആക്രമണമെന്നാണ് മുന്നറിയിപ്പുകള്‍.
2001 ഡിസംബര്‍ 13ന് ഇന്ത്യന്‍ പാര്‍ലമെന്റിനു നേര്‍ക്ക് ആക്രമണം നടത്തിയത് ജയ്‌ഷെ മുഹമ്മദാണ്. സമാനമായ ആക്രമണത്തിനാണ് സംഘടന പദ്ധതിയിട്ടിരിക്കുന്നതെന്നാണ് നിഗമനം. ഐബിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷ കര്‍ശനമാക്കി.
കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടത്താന്‍ ജെഇഎം തീരുമാനിച്ചതായും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സിപിഎം പ്രവര്‍ത്തകരുടെ പട്ടിക ഐബി തയാറാക്കിയിട്ടുണ്ട്.
Discussion about this post