ഡല്‍ഹി: ഷെല്‍ കമ്പനികള്‍ക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടി തുടരുന്നു. രണ്ടു വര്‍ഷമായി സാമ്പത്തിക രേഖകളും വാര്‍ഷിക റിട്ടേണുകളും സമര്‍പ്പിക്കാതിരുന്ന രണ്ടു ലക്ഷത്തിനു മുകളില്‍ കമ്പനി ഡയറക്ടര്‍മാരെ കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയം 2013-ലെ കമ്പനീസ് ആക്ട് പ്രകാരം അയോഗ്യരാക്കി. 15 ദിവസത്തിനിടെയാണ് ഇത്രയധികം ഡയറക്ടര്‍മാര്‍ക്കെതിരേ കേന്ദ്രം നടപടിയെടുത്തത്.
ഇതോടെ മന്ത്രാലയം അയോഗ്യരാക്കിയ മൊത്തം കമ്പനി ഡയറക്ടര്‍മാരുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞു. മൊത്തം 3,19,637 ഡയറക്ടര്‍മാരെ അയോഗ്യരാക്കിയതായും 2,17,239 കമ്പനികളുടെ രജിസ്ട്രേഷന് റദ്ദു ചെയ്തതായും മന്ത്രാലയം അറിയിച്ചു. അഞ്ചു ബാങ്കുകളിലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എല്ലാ ബാങ്കുകളിലെയും കണക്കുകള്‍ വരുമ്പോള്‍ അയോഗ്യരാക്കിയവരുടെ എണ്ണം ഉയരുമെന്ന് കോര്‍പറേറ്റ് മന്ത്രാലയം അറിയിച്ചു.
ഒരു ഷെല്‍ കമ്പനിക്കു മാത്രം 2,100 അക്കൗണ്ടുകളുണ്ടെന്നു പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞതായി കമ്പനിയുടെ പേരു വെളിപ്പെടുത്താതെ കോര്‍പറേറ്റ് മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു. 450നു മുകളില്‍ അക്കൗണ്ടുകളുള്ള 50 കമ്പനികളെ കണ്ടെത്തിയെന്നും ഇദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം 12ന് ഒരു ലക്ഷത്തിലധികം കന്പനി ഡയറക്ടര്‍മാരെ കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയം അയോഗ്യരാക്കിയിരുന്നു.
Discussion about this post