തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷിന്റെ കുടുംബത്തെ സഹസര്‍ കാര്യവാഹ് ദത്താത്രേയ ഹൊസബലേ സന്ദര്‍ശിച്ചു. രാജേഷിന്റെ കുടുംബത്തിനായി സമാഹരിച്ച ധനസഹായനിധി കൈമാറുകയും ചെയ്തു.
തുടര്‍ന്നും കുടുംബത്തിനായിട്ടുള്ള സഹായം തുടരുമെന്നും ദത്താത്രേയ അറിയിച്ചു. കമ്മ്യൂണിസ്റ്റുകള്‍ കൊലപാതക രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറണമെന്നും ആശയസംവാദത്തിന് തയ്യാറകണമെന്നും അദ്ദേഹം പറഞ്ഞു.ഒരുമിച്ചിരുന്നുള്ള ചര്‍ച്ചകളിലൂടെ നാടിനെ മുന്നോട്ട് നയിക്കണമെന്നും എല്ലാവര്ക്കും രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
40 വര്‍ഷം കൊണ്ട് കേരളത്തില്‍ മാത്രം ഇരുന്നൂറോളം സ്വയം സേവകര്‍ ബലിദാനികളായെന്നും ഈ ആശയത്തെയും പ്രസ്ഥാനത്തെയും ഇല്ലാതാക്കാമെന്ന് ആരും കരുതേണ്ടയെന്നും ഇത് രാഷ്ട്രത്തിനായി ബലിദാനികളാവാന് തയ്യാറെടുത്തവരുടെ പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post