ബിജെപി ദേശീയ അധ്യക്ഷന്‍ കേരള സന്ദര്‍ശനം റദ്ദാക്കി ഡല്‍ഹിയിലേക്ക് മടങ്ങിയത് അടിയന്തര രാഷ്ട്രീയക്കാരണങ്ങളാലെന്ന് റിപ്പോര്‍ട്ട്. ഇന്നലെ കര്‍ണാടകയിലെ പരിപാടി റദ്ദാക്കിയാണ് അമിത് ഷാ തിരക്കിട്ട് ഡല്‍ഹിയിലേക്ക് തിരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. പ്രധാനമന്ത്രി അമിത് ഷാ, അരുണ്‍ ജെയ്റ്റലി എന്നിവരെ കൂട്ടിക്കാഴ്ചയ്ക്കായി വിളിപ്പിച്ചരുന്നു. സാമ്പത്തീക മാന്ദ്യവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ കൈകൊള്ളുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ അമിത് ഷാ പിണറായിയില്‍ ഇന്ന് ജനരക്ഷായാത്രയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും തിരക്കിട്ട് ഡല്‍ഹിയ്ക്ക് മടങ്ങി. പേടിച്ചിട്ടാണ് അമിത് ഷാ മടങ്ങിയതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരിഹാസം
Discussion about this post