തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പള പരിഷ്ക്കരണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുളള ചര്‍ച്ച പരാജയപ്പെട്ടു. ശമ്പള പരിഷ്കരണം അനന്തമായി നീണ്ടു പോയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി മാനേജുമെന്റുകളുടെ യോഗം വിളിച്ചു ചേര്‍ത്തത്. നിലവിലുള്ള ശമ്പളത്തിന്റെ 25 ശതമാനം മാത്രമേ വര്‍ധിപ്പിക്കാന്‍ സാധിക്കുവെന്ന നിലപാടില്‍ മാനേജുമെന്റുകള്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
എതിര്‍പ്പ് വ്യക്തമാക്കി മിനിമം വേതന സമിതിയ്ക്ക് മാനേജുമെന്റ് അസോസിയേഷന് കത്ത് നല്കി. നിലവിലുള്ള ശമ്പത്തിന്റെ 25 ശതമാനം വര്‍ദ്ധനവ് മാത്രമേ നഴ്സുമാര്‍ക്ക് നല്‍കാനാകൂവെന്ന് മാനേജുമെന്റ് വ്യക്തമാക്കി. മാനേജുമെന്റിന്റെ അന്തിമതീരുമാനം കൈക്കൊള്ളാനായി ഈ ആഴ്ച യോഗം ചേരുമെന്നും മാനേജുമെന്റ് അസോസിയേഷന് അറിയിച്ചു.
അതേസമയം സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് ഇതര സ്റ്റാഫുകളുടെ ശമ്പള വര്‍ദ്ധനവ് ചൂണ്ടിക്കാട്ടിയുള്ള പ്രപ്പോസല്‍ വിവിധ ട്രേഡ് യൂണിയനുകള്‍ മിനിമം വേതന സമിതിക്ക് കൈമാറി.
ശമ്പള പരിഷ്കരണം നീണ്ടു പോകുന്ന സാഹചര്യത്തില്‍ നഴ്സുമാര്‍ വീണ്ടും സമരം പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല സത്യാഗ്രഹം നടത്തുമെന്ന് നഴ്സുമാരുടെ സംഘടന നേരത്തെ അറിയിച്ചിരുന്നു.
Discussion about this post