തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തില്‍ എന്‍സിപി നേതാവ് സുള്‍ഫിക്കര്‍ മയൂരിക്കെതിരേ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ. ശുപാര്‍ശ ഉടന്‍ സര്‍ക്കാരിനു കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. സുള്‍ഫിക്കര്‍ മയൂരി ഉഴവൂരിന്റെ മരണത്തിന് തൊട്ടുമുന്‍പ് അതിരൂക്ഷ പരാമര്‍ശങ്ങള്‍ ഉന്നയിച്ച് നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
വധഭീഷണിയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി സുള്ഫിക്കര്ക്കെതിരേ എഫ്ഐആര്‍ തയാറാക്കണമെന്ന് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തയറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്‍സിപിയിലെ തന്നെ മറ്റൊരു നേതാവിനെ വിളിച്ച് ഭീഷണിയില്‍ സംസാരിച്ച സുള്‍ഫിക്കര്‍ ഇതിന് പിന്നാലെ ഉഴവൂര്‍ വിജയനെ നേരിട്ടും വിളിച്ചു. ഈ സംസാരത്തിനൊടുവില്‍ ഉഴവൂര്‍ വിജയന് അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post