ബെംഗളുരു: അവാര്‍ഡ് തിരിച്ചു നല്‍കാനാണെങ്കില്‍ തെന്നിന്ത്യന്‍ താരം പ്രകാശ് രാജ് ഇനി ദയവായി പുരസ്‌കാരങ്ങളൊന്നും സ്വീകരിക്കരുതെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. പ്രകാശ് രാജ് ഒരു നല്ല നടനാണെന്ന് പറഞ്ഞ അദേഹം എന്നാല്‍ ആ നല്ല നടന്‍ അധികം ആരും ചേരാത്ത ഇടതുപക്ഷത്തെയാണ് പിന്തുണയ്ക്കുന്നതെന്നും പറഞ്ഞു.
മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് വധക്കേസില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. പിന്നാലെ തനിക്കു ലഭിച്ച ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് അദേഹം പിന്നീട് പറഞ്ഞിരുന്നു.
ഡോ.കോട്ട ശിവറാം ഹുത്താര പ്രശാന്ത് പുരസ്‌കാരത്തിന് പ്രകാശ് രാജ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Discussion about this post