ഷിംല: ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ ഹിമാചല്‍പ്രദേശിലും പെട്രോള്‍, ഡീസല്‍ നികുതി ഒരു ശതമാനം കുറച്ചു.കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്.
മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവില്‍ പെട്രോളിന് 27 ശതമാനവും ഡീസലിന് 16 ശതമാനവും നികുതിയാണ് ഹിമാചല്‍പ്രദേശ് ഇടാക്കുന്നത്. ഇതില്‍ നിന്നാണ് ഒരു ശതമാനം കുറവ് വരുത്തിയത്.
കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച് ഗുജറാത്തും മഹാരാഷ്ട്രയും ഇന്ധന നികുതി കുറച്ചിരുന്നു.
Discussion about this post