ഡല്‍ഹി: യെമനിലെ ഏദന്‍ തുറമുഖത്ത് നിന്ന് നാവിക സേന എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഞായാറാഴ്ച പുലര്‍ച്ചെ ഏദന്‍ തുറമുഖം വഴി നടത്തിയ അവസാന രക്ഷാപ്രവര്‍ത്തനത്തില്‍ 179 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 17 രാജ്യങ്ങളിലെ പൗരന്മാരെ ഇന്ത്യയുടെ ഐ.എന്‍.എസ് മുംബയ് യുദ്ധക്കപ്പലില്‍ രക്ഷിച്ച് ജിബൂട്ടിയിലെത്തിച്ചു.
ഏദനില്‍ കനത്ത ഷെല്ലാക്രമണമാണ് നടക്കുന്നത്. ഇതിനിടെ തുറമുഖത്തിന് ആറ് നോട്ടിക്കല്‍ മൈല്‍ ദൂരെ നങ്കുരമിട്ട യുദ്ധക്കപ്പലിലേക്ക് നാവിക സേനാ കമാന്‍ഡോകളുടെ സഹായത്തോടെ പൗരന്മാരെ എത്തിക്കുകയായിരുന്നുവെന്നും സുഷമ സ്വരാജ് പറഞ്ഞു.
Discussion about this post