ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവത്യാഗം ചെയ്യേണ്ടി വന്ന സൈനികരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്തതിനെ വിമര്‍ശിച്ച് മുന്‍സൈനികന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിമുക്ത ഭടനായ സുമേഷ് വി.പിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയാകുന്നത്
പക്ഷേ ഈ സംഭവത്തെ നമ്മുടെ സോഷ്യല്‍മീഡിയ കൈകാര്യം ചെയ്തത് കണ്ടപ്പോള്‍ അതിലേറെ വിഷമംതോന്നി. എന്തിനും രാഷ്ട്രീയപരമായി കുറ്റംകാണുന്ന നമ്മുടെ നാട്ടിലെ ജനങ്ങളെ ഒരു സത്യം പറഞ്ഞറിയിക്കണം എന്നു തോന്നിയതുകൊണ്ടാണ് ഈ കുറിപ്പെഴുതുന്നത് എന്ന മുഖവുരയോടെയാണ് സുമേഷിന്റെ എഴുത്ത്.
”ഒരു പത്രപ്രവര്‍ത്തകനോ പോലീസിനോ ഈ സ്ഥലത്തേക്ക് എത്തിപ്പെടാന്‍ കഴിഞ്ഞിട്ടുണ്ടായിരിക്കില്ല അപകടം നടന്ന സമയത്ത്. പിന്നെങ്ങനെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി..? അവിടെയാണ് നമ്മുടെ സൈനികരുടെ വരും വരായ്ക ചിന്തിക്കാതെ ഇന്ന് നാട്ടില്‍ കാണുന്ന പോലെ വാഹനാപകടങ്ങള്‍ കാണുമ്പോള്‍ അവരെ രക്ഷിക്കുന്നതിന് പകരം ഫോട്ടോയെടുത്ത് മുഖപുസ്തകത്തിലും വാട്സാപ്പിലും ഇട്ട് ലൈക് നേടുന്ന പ്രവണത അവിടെയും പിടിമുറുക്കിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ? എന്റെ പ്രിയപ്പെട്ട സര്‍വ്വീസ് സോള്ജിയേഴ്സിനോട് എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്.. ഇത്തരം ചിത്രങ്ങള്‍ നിങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അയക്കാതിരിക്കുക. അവരത് ദുരുപയോഗം ചെയ്യും. !”-സുമേഷ് പറയുന്നു.
കാഡ്ബോര്‍ഡ് പെട്ടിയില്‍ കെട്ടിപ്പൊതിഞ്ഞ് വീരസൈനികരുടെ ബോഡികൊണ്ടുവന്നു എന്നുപറഞ്ഞ് രിജ്യസ്നേഹം സന്ദര്‍ഭോചിതമായി കൊട്ടിപ്പാടി നടക്കുന്നവര്‍ക്കായി. ഞാനും കെട്ടിപ്പൊതിഞ്ഞ് കൊണ്ടുവന്നിട്ടുണ്ട് പട്ടാളത്തിന്റെ റെയിന്‍കോട്ടിലും ,കോട്ടുപറാക്കയിലും സഹപ്രവര്‍ത്തകന്റെ ചിന്നിച്ചിതറിയ ശരീരഭാഗങ്ങള്‍.. എന്തെന്നാല്‍ ഒരു പട്ടാളക്കാരന് ഒരു തോക്ക് എന്ന പോലെ ഒരു ശവപ്പെട്ടി സൈന്യത്തില്‍ അലോട്ട് ചെയ്തിട്ടില്ല. അത് സൈനിക ആശുപത്രികളില്‍ ബോഡി എബ്ബാം ചെയ്തതിന് ശേഷം മാത്രമേ അനുവദിക്കപ്പെടുന്നുള്ളൂവെന്നും സുമേഷ് വിവരിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
ഒരു ഹെലികോപ്റ്റർ അപകടത്തിൽ പെട്ട് ജീവത്യാഗം ചെയ്യേണ്ടിവന്ന സെെനികരുടെ ഈ ചിത്രം കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി. പക്ഷേ ഈ സംഭവത്തെ നമ്മുടെ സോഷ്യൽമീഡിയ കെെകാര്യം ചെയ്തത് കണ്ടപ്പോൾ അതിലേറെ വിഷമംതോന്നി. എന്തിനും രാഷ്ട്രീയപരമായി കുറ്റംകാണുന്ന നമ്മുടെ നാട്ടിലെ ജനങ്ങളെ ഒരു സത്യം പറഞ്ഞറിയിക്കണം എന്നു തോന്നിയതുകൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്.
ഈ സംഭവത്തിന്റെ നിജസ്ഥിതി എന്താണ് എന്ന് എത്രപേർ അന്വേഷിച്ചു…? അപകടം നടന്ന ലൊക്കേഷന്റെ ഗതാഗതസൗകര്യങ്ങൾ എത്രപേർക്കറിയാം.? അവിടങ്ങളിലുള്ള അതിദുർഘടം പിടിച്ച മലയിടുക്കുകൾ, മാറിമറിയുന്ന കാലാവസ്ഥ , ഇതൊക്കെ സെെന്യത്തിൽ സേവനമനുഷ്ഠിച്ചവർക്കും അത്തരം സ്ഥലങ്ങളിലേക്ക് സഞ്ചാരം നടത്തിയവർക്കും മാത്രമറിയാവുന്ന കാര്യമാണ്..
ഹെലികോപ്റ്ററിനുപോലും ലാന്റ് ചെയ്യാൻ കഴിയാത്ത എത്രയോ സ്ഥലങ്ങളിൽ നമ്മുടെ സെെനികർ സേവനം അനുഷ്ഠിക്കുന്നുണ്ട്. അവിടങ്ങളിലേക്ക് ദെെനംദിന ആവശ്യങ്ങൾക്കായി ഭക്ഷണവും അത് പാകംചെയ്യാനും തണുപ്പകറ്റാനും മറ്റുമായി ആവശ്യമായ സാധനങ്ങളടക്കം എല്ലാ സാധനങ്ങളും ഹെലികോപ്റ്ററിൽ പാരച്ച്യൂട്ട് മാർഗ്ഗം തള്ളിയിടാറാണ് പതിവ്. അതല്ലാതെ അത്തരം സ്ഥലങ്ങളിൽ സാധനങ്ങളും ആയുധവും പടക്കോപ്പുകളും എത്തിക്കാൻ വേറെ മാർഗ്ഗമില്ലതാനും. അങ്ങനെയുള്ള ഒരു സ്ഥലത്ത് ഈ ദൗത്യം നിർവ്വഹിക്കുമ്പോഴാണ് ഈ അത്യാഹിതമുണ്ടായത്.
ഇനി ചിത്രം പ്രചരിപ്പിച്ച സഹചര്യത്തെപ്പറ്റി പരിശോധിക്കാം.. ഒരു പത്രപ്രവർത്തകനോ പോലീസിനോ ഈ സ്ഥലത്തേക്ക് എത്തിപ്പെടാൻ കഴിഞ്ഞിട്ടുണ്ടായിരിക്കില്ല അപകടം നടന്ന സമയത്ത്. പിന്നെങ്ങനെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ വെെറലായി..? അവിടെയാണ് നമ്മുടെ സെെനികരുടെ വരും വരായ്ക ചിന്തിക്കാതെ ഇന്ന് നാട്ടിൽ കാണുന്ന പോലെ വാഹനാപകടങ്ങൾ കാണുമ്പോൾ അവരെ രക്ഷിക്കുന്നതിന് പകരം ഫോട്ടോയെടുത്ത് മുഖപുസ്തകത്തിലും വാട്സാപ്പിലും ഇട്ട് ലെെക് നേടുന്ന പ്രവണത അവിടെയും പിടിമുറുക്കിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ? എന്റെ പ്രിയപ്പെട്ട സർവ്വീസ് സോൾജിയേഴ്സിനോട് എനിക്കൊരു അഭ്യർത്ഥനയുണ്ട്.. ഇത്തരം ചിത്രങ്ങൾ നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് അയക്കാതിരിക്കുക. അവരത് ദുരുപയോഗം ചെയ്യും. !
ഇനി കാഡ്ബോർഡ് പെട്ടിയിൽ കെട്ടിപ്പൊതിഞ്ഞ് വീരസെെനികരുടെ ബോഡികൊണ്ടുവന്നു എന്നുപറഞ്ഞ് രിജ്യസ്നേഹം സന്ദർഭോചിതമായി കൊട്ടിപ്പാടി നടക്കുന്നവർക്കായി. ഞാനും കെട്ടിപ്പൊതിഞ്ഞ് കൊണ്ടുവന്നിട്ടുണ്ട് പട്ടാളത്തിന്റെ റെയിൻകോട്ടിലും ,കോട്ടുപറാക്കയിലും സഹപ്രവർത്തകന്റെ ചിന്നിച്ചിതറിയ ശരീരഭാഗങ്ങൾ.. എന്തെന്നാൽ ഒരു പട്ടാളക്കാരന് ഒരു തോക്ക് എന്ന പോലെ ഒരു ശവപ്പെട്ടി സെെന്യത്തിൽ അലോട്ട് ചെയ്തിട്ടില്ല. അത് സെെനിക ആശുപത്രികളിൽ ബോഡി എബ്ബാം ചെയ്തതിന് ശേഷം മാത്രമേ അനുവദിക്കപ്പെടുന്നുള്ളൂ..
പാവം സ്വന്തം ആവശ്യത്തിനുള്ള സാധനങ്ങൾപോലും മതിയാവാതെ രാജ്യരക്ഷ നടത്തി ഇത്തരം സ്ഥലങ്ങളിൽ കിട്ടിയ കാർഡ്ബോഡിൽ കരിഞ്ഞ സെെനികമൃതദേഹം അടുത്തുള്ള ആധികാരികകേന്ദ്രത്തിൽ എത്തിച്ച നിങ്ങളുടെ കൂട്ടത്തിലെ ആരുടെയെങ്കിലും അനാസ്ഥ സെെന്യത്തിനും രാജ്യത്തിനും ഉണ്ടാക്കിയ മാനഹാനി വേദനയുളവാക്കുന്നതാണ്….
ഒരു വിമുക്ത ഭടൻ….
ജയ്ഹിന്ദ് ..!
[fb_pe url=”https://www.facebook.com/photo.php?fbid=909413619234966&set=a.294582120718122.1073741827.100004990097767&type=3″ bottom=”30″]
[fb_pe url=”https://www.facebook.com/photo.php?fbid=909413619234966&set=a.294582120718122.1073741827.100004990097767&type=3&theater” bottom=”30″]
Discussion about this post