തിരുവല്ല: വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് പഥസഞ്ചലനത്തിനെതിരെ സി.പി.എം പ്രാദേശിക നേതൃത്വം പൊലീസിന് നല്കിയ പരാതിയും അമ്പലത്തിലെ കളിത്തട്ടിന് മുകളില്‍ ഡിവൈഎഫ്ഐ കൊടി കെട്ടിയതും മനപൂര്‍വ്വം വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമെന്ന് ആരോപണം. ആര്‍എസ്എസ് മല്ലപ്പള്ളി താലൂക്ക് സംവിധാനം മുക്കൂറില്‍ നിന്നും കുന്നന്താനം മഠത്തില്‍കാവ് ക്ഷേത്ര ഗ്രൗണ്ടിലേക്ക് സംഘടിപ്പിച്ച പഥ സഞ്ചലനത്തിനെതിരെ സി.പി.എം കുന്നന്താനം ലോക്കല്‍ കമ്മറ്റി സെക്രട്ടറി രാജേഷ് കുമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഇതിനു ശേഷം കഴിഞ്ഞ ദിവസം അമ്പലത്തിലെ കളിത്തിട്ടിനു മുകളില്‍ ഡിവൈഎഫ്ഐ പതാക കെട്ടിയ സംഭവവും ആസൂത്രിതമാണെന്നാണ് വിലയിരുത്തല്‍.
സംഘടനാ പതാക കെട്ടിയത് തങ്ങളല്ലെന്ന് ഡിവൈഎഫ്ഐയും പ്രാദേശിക സി.പി.എം നേതൃത്വവും വ്യക്തമാക്കായിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്ക് പരസ്യമായിരുന്നു. പതാകകെട്ടലിനെതിരെ ഭക്തര്‍ രംഗത്തെത്തിയതോടെ സിപിഎം വെട്ടിലായി. വിശ്വാസികള്‍ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നാമജപ ഘോഷയാത്രയും നടത്തി. ക്ഷേത്രോപദേശക സമിതിയും സിപിഎമ്മും നല്കിയ പരാതിയില്‍ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. നാട്ടില്‍ പശ്നങ്ങള്‍ മനഃപൂര്വ്വമുണ്ടാക്കാനായുള്ള നീക്കം നടക്കുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര തടയാനുള്ള ശ്രമവും ഇപ്പോള്‍ പതാകകെട്ടലും സിപിഎം ആസൂത്രിതമായി തയ്യാറാക്കിയ പദ്ധതിയാണെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍.ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
Discussion about this post