കൈരളി ടിവിയുടെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്ക്കാര വിതരണ ചടങ്ങിനിടെ ആയിരുന്നു ചാനല്‍ എം.ഡി ചാനല്‍ ചെയര്മാന് കൂടിയായ മമ്മൂട്ടിയെ മഹാനായ ഡോക്ടര്‍ എന്ന് അഭിസംബോധന ചെയ്തത്. കടുത്ത തൊണ്ട വേദന മൂലം കഷ്ടപ്പെടുകയായിരുന്ന തനിക്ക് മമ്മൂട്ടി പറഞ്ഞ് തന്ന വിദ്യ ഗുണം ചെയ്തുവെന്ന് ബ്രിട്ടാസ് പറയുന്നു. പ്രമുഖ ഡോക്ടര്‍മാര്‍ക്ക് പരിഹരിക്കാനാവാത്ത പ്രശനം മമ്മൂട്ടിയുടെ ഉപദേശം സ്വീകരിച്ചതോടെ മാറി എന്നാണ് ബ്രിട്ടാസിന്റെ പുകഴ്ത്തല്‍. തുടര്‍ന്ന മഹാനായ ഡോക്ടര്‍ എന്ന അഭിസംബോധനയും അദ്ദേഹം നടത്തി.
പ്രസംഗം എന്തായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. സ്വന്തം സ്ഥാപനത്തിലെ ചെയര്‍മാനെ ഒരു മയത്തിലൊക്കെ തള്ളിയാല്‍ പോരെ എന്നാണ് ചിലരുടെ പരിഹാസം
വീഡിയൊ
[fb_pe url=”https://www.facebook.com/PeopleTelevision/videos/vb.219890174803064/1338775746247829/?type=2&theater” bottom=”30″]
Discussion about this post