മന്ത്രി എം.എം. മണിയോട് ചോദ്യം ചോദിച്ച ആദിവാസി ഊരുമൂപ്പന് പൊതുവേദിയില്‍ അപമാനം. തൊടുപുഴ ടൗണ്‍ ഹാളില്‍ ശനിയാഴ്ച പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ത്തിന്റെ സമാപന സമ്മേളനത്തിനിടെയാണ് സംഭവം.
ഉദ്ഘാടന പ്രസംഗത്തിനിടെ മറ്റു സംസ്ഥാനങ്ങളിലെ കാര്യങ്ങള്‍ മാത്രം വിശദീകരിക്കുകയായിരുന്ന മന്ത്രിയോട് കേരളത്തിലെ സംഭവ വികാസങ്ങളെ കുറിച്ച് പറയണമെന്ന് ഊരുമൂപ്പന് പേരകത്ത് ചെറിയാന് നൈനാന് ആവശ്യപ്പെട്ടു. ഇത് മന്ത്രിയ ചൊടിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ രോക്ഷം കണ്ട പോലിസ് മൂപ്പനെ ബലമായി ഇറക്കി വിടുകയായിരുന്നു.
എന്തിനാണ് പ്രതിഷേധിച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സംസ്ഥാനത്ത് പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കൈക്കൂലി നല്‍കാതെ ഒരു കാര്യവും നടക്കില്ലെന്നും, ഇത് മന്ത്രിയെ ബോധ്യപ്പെടുത്താനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. എസ് ഐ യുടെ നേതൃത്വത്തിലാണ് ആദിവാസി മൂപ്പനെ പിടിച്ചു പുറത്താക്കിയത്. സംഭവം വലിയ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്.
Discussion about this post