കൊളംബോ : ട്വന്റി ട്വന്റി മത്സരത്തില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാനിലേക്കില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ടിം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഈ മാസം 29ന് ട്വന്റിട്വന്റി മത്സരം നടക്കാനിരിക്കെയാണ് താരങ്ങളുടെ പിന്മാറ്റം. 2009 ലെ ലാഹോര്‍ ആക്രമണം മറന്നിട്ടില്ലെന്നും പാക്കിസ്ഥാനിലേക്കില്ലെന്നും ടീമംഗങ്ങള്‍ മാനേജ്മെന്റിനെ അറിയിച്ചു. താരങ്ങളെ വിശ്വാസത്തിലെടുക്കുന്നതിന് അവരുമായി ചര്‍ച്ച നടത്തുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.
2009 ല്‍ ഗദ്ദാഫി സ്റ്റേഡിയത്തിനു പുറത്തു വച്ചാണ് ശ്രീലങ്കന്‍ ടീമിനെതിരെ ആക്രമണം നടന്നത്.ഇതില്‍ താരങ്ങള്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും പരിക്കേറ്റിരുന്നു. ഇന്ത്യയില്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത് സുരക്ഷിതമല്ലെന്ന് പാകിസ്ഥാന് പ്രസ്താവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ആണ് ശ്രലങ്കന്‍ ടീമിന്റെ പ്രസ്താവന. സുരക്ഷാഭീഷണിയുള്ളതിനാല്‍ തങ്ങള്‍ പാകിസ്ഥാനിലേക്കില്ലെന്നാണ് ശ്രീലങ്കന്‍ ടീം വ്യക്തമാക്കിയത്. ലോകരാഷ്ട്രങ്ങളുടെ പിന്തുണ തേടാന്‍ ശ്രമിക്കുന്ന പാകിസ്ഥാന് ഇത് മറ്റൊരു തിരിച്ചടിയാകുമെന്നാണ് സൂചന.
Discussion about this post