കര്‍ണാടകയ്ക്ക് സ്വതന്ത്രമായ പതാക എന്ന ആവശ്യല് നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രിയെന്ന നിലയിലും ആറരക്കോടി ജനങ്ങളുടെ പ്രതിനിധിയെന്ന നിലയിലുമാണ് കര്‍ണാടകയ്ക്ക് സ്വന്തമായി പതാക വേണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരു പാലസ് റോഡില്‍ നടന്ന കന്നഡ രക്ഷണ വേദികെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു സിദ്ദരാമയ്യ.
കര്‍ണാടകയ്ക്കു പ്രത്യേകം പതാക ലഭിക്കുന്നതിലൂടെ ദേശീയ പതാകയോടുള്ള ബഹുമാനം പോകുമെന്നതിലും കഴമ്പില്ല. സ്വന്തം പതാകയായാലും ദേശീയ പതാകയായിരിക്കും എന്നും ഏറ്റവും ശ്രേഷ്ഠമായതെന്നും സിദ്ധരാമയ്യ പറഞ്ഞു.
കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ മെട്രോകളില്‍ ഹിന്ദി ഭാഷ ഉപയോഗിക്കുന്നില്ലെന്നും പിന്നെന്തിനാണ് കര്‍ണാടകയിലെ മെട്രോയില്‍ ഹിന്ദി എന്നുമായിരുന്നു നമ്മ മെട്രോയിലെ ഹിന്ദിയെ കുറിച്ചുള്ള വിഷയത്തില്‍ സിദ്ധരാമയ്യയുടെ മറുചോദ്യം. സംസ്ഥാനത്തിന് പതാക അനുവദിക്കരുതെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും സിദ്ധരാമയ്യ പറയുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് സ്വതന്ത്ര പതാക അനുവദിക്കാന്‍ കഴിയില്ല എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനുള്ളത്.
Discussion about this post