തിരുവനന്തപുരം: കേരളത്തിലെ സിപിഐഎം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കുമെന്ന് പറഞ്ഞ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്ന് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്. കലാപത്തിനുളള ആഹ്വാനമാണ് ബിജെപി നേതാവ് സരോജ് പാണ്ഡെ നടത്തിയതെന്നും കോടിയേരി ആരോപിച്ചു.
പ്രകോപനപരമായ പ്രസ്താവന നടത്തിയ നേതാവിനെതിരെ കേസെടുക്കണം. സിപിഐഎം പ്രവര്‍ത്തകരുടെ രോമത്തെപ്പോലും മുറിവേല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും കോടിയേരി പറഞ്ഞു.
കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന് പറഞ്ഞ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്താക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post