കൊച്ചി : സംസ്ഥാനത്ത് 10 മാസത്തിനിടയിലെ 100-മത്തെ ഹര്‍ത്താലാണ് ഇന്നത്തേത്. ജനുവരി ഒന്ന് മുതല്‍ 280 ദിവസങ്ങളില്‍ 99 ലും കേരളത്തില്‍ ഹര്‍ത്താലായിരുന്നു. ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയായ ‘സേ നോ ടു ഹര്‍ത്താല്‍’ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം നാലിലേറെ ഇടങ്ങളില്‍ ഒരേ ദിവസം ഹര്‍ത്താല്‍ നടന്നിട്ടുണ്ട്.
രണ്ട് സംസ്ഥാന ഹര്‍ത്താലുകളും ബാക്കി 97 ഉം പ്രാദേശിക ഹര്‍ത്താലുകളായിരുന്നു. ബി.ജെ.പി-സിപിഐഎം സംഘര്‍ഷമാണ് 30 ഓളം ഹര്‍ത്താലുകള്‍ക്കും കാരണമായതെന്നതും ശ്രദ്ധേയം. സിപിഐഎമ്മും യു.ഡി.എഫും 14 തവണ വീതം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ മാത്രം സംസ്ഥാനത്ത് 21 ഹര്‍ത്താലുകളാണ് നടന്നത്. ജൂലൈയില്‍ 19 ഉം, ജനുവരിയില്‍ 15 ഉം ഹര്‍ത്താല്‍ നടന്നു.
Discussion about this post