സരിത ജയിലില്‍ നിന്നയച്ച കത്തില്‍ ജോസ് കെ മാണിയുടെ പേരുണ്ട്. ഇക്കാര്യം താന്‍ കെ.എം മാണിയെ അറിയിച്ചിരുന്നു. ഇപ്പോള്‍ പുറത്ത് വന്ന കത്ത് താന്‍ നേരത്തെ കണ്ടിട്ടുള്ളതാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
താനല്ല കത്ത് പുറത്ത് വിട്ടത്. സരിതയുടെ കത്താണ് കെ.എം മാണിയ്ക്ക് തന്നോടുള്ള വൈരാഗ്യത്തിന് കാരണമെന്നും പിസി ജോര്‍ജ്ജ് ആരോപിച്ചു. കത്തിനെ കുറിച്ച് സിബിഐ അന്വേഷിക്കണം. കത്ത് പുറത്താക്കിയവര്‍ തന്നെ മാണി ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയവരാണ്.
മാണിയെ പാലാ മുന്‍് മെമ്പര്‍ എന്ന് വിളിപ്പിക്കരുതെന്നും പിസി പറഞ്ഞു.
അതേസമയം പി.സി ജോര്‍ജ്ജിനെ താന്‍ കത്ത് കാണിച്ചിരുന്നില്ലെന്ന് സരിത എസ് നായര്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് ഡിജിപിയ്ക്ക് പരാതി നല്‍കുമെന്നും സരിത അറിയിച്ചു.
Discussion about this post