തിരുവനന്തപുരം: മാര്‍ത്താണ്ഡം കായല്‍ കൈയേറി റിസോര്‍ട്ട് പണിതെന്ന് ആരോപണവിധേയനായ ഗതാഗതമന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനുമായി തോമസ് ചാണ്ടി അനൗദ്യോഗികമായി സംസാരിച്ചു.
ഈ മാസം അവസാനം മുതല്‍ അവധി എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കൈയ്ക്ക് ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടിയാണ് അവധിയെടുക്കുന്നത് എന്നാണ് കാരണമായി പറയുന്നത്.
മാര്‍ത്താണ്ഡം കായല്‍ കൈയേറ്റം സംബന്ധിച്ച് ജില്ലാ കളക്ടര്‍ നാളെ റിപ്പോര്‍ട്ട് നല്‍കാനാരിക്കെയാണ് മന്ത്രിയുടെ നീക്കം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നേരത്തെ രംഗത്ത് വന്നിരുന്നു.
Discussion about this post