ലഖ്‌നൗ: സരയൂതീരത്ത് യുപി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ശ്രീരാമ പ്രതിമയുടെ ആവനാഴിയിലെ വെള്ളി അസ്ത്രങ്ങള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഷിയ വഖഫ് ബോര്‍ഡ്. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസിം റിസ്‌വിയാണ് ആഗ്രഹം അറിയിച്ചത്.
ഭഗവാന്‍ ശ്രീരാമ ചന്ദ്രന്‍ രാക്ഷസ നിഗ്രഹം നടത്തിയതു പോലെ ഭാരതം ഭീകരമുക്തമാകട്ടെയെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് റിസ്‌വി പറഞ്ഞു. ശ്രീരാമ പ്രതിമ യുപിക്ക് മാത്രമല്ല ഇന്ത്യയ്ക്കു തന്നെ അഭിമാനമാകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ രാമജന്മഭൂമിയില്‍ ശ്രീരാമ ക്ഷേത്രം നിര്‍മ്മിക്കുന്നതിന് തങ്ങള്‍ എതിരല്ലെന്ന് ചൂണ്ടിക്കാട്ടി ഷിയ വഖഫ് ബോര്‍ഡ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
അവധിലെ നവാബുമാര്‍ എല്ലായ്‌പ്പോഴും ക്ഷേത്രങ്ങളെ ബഹുമാനിച്ചിരുന്നുവെന്നും റിസ്‌വി കത്തില്‍ പറയുന്നു. ഷൂജ ഉദ് ദൗളയും, ആസിഫ് ഉദ് ദൗളയും നിരവധി സാമ്പത്തിക സഹായങ്ങള്‍ ക്ഷേത്രങ്ങള്‍ക്ക് ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനയച്ച കത്തില്‍ റിസ്‌വി ചൂണ്ടിക്കാട്ടി.
Discussion about this post