തിരുവനന്തപുരം: മുൻ അന്വേഷണത്തിൽ വീഴ്‌ചകളുണ്ടെന്ന് കാണിച്ച് സരിത മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. മുന്‍ സര്‍ക്കാരിന്‍റെ ഭാഗമായുള്ളവര്‍ പ്രതിപ്പട്ടികയിലുള്ളതിനാല്‍ കേസ് അട്ടിമറിക്കപ്പെട്ടു. താന്‍ ഉന്നയിച്ച പരാതികള്‍ അന്വേഷിച്ചില്ല. തന്നെ പ്രതിയാക്കാൻ ശ്രമം നടന്നെന്നും സരിത കത്തിൽ ആരോപിക്കുന്നു. പീഡിപ്പിച്ചവരുടെ വിവരങ്ങളും കത്തിൽ ആവർത്തിച്ചു.
പരാതി സ്വീകരിച്ച മുഖ്യമന്ത്രി കത്ത് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് കൈമാറി.
ജുഡീഷല്‍ കമ്മീഷന് മുന്പ് നല്‍കിയ പീഡന പരാതികളടക്കം ഈ പരാതിയില്‍
സരിത ആവര്‍ത്തിച്ചിട്ടുണ്ട്. പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയിലെ അതൃപ്തി അറിയിച്ച് സോളാര്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ഡിജിപി എ. ഹേമചന്ദ്രന്‍ സര്‍ക്കാരിനു കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു.
അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കാമെന്നും ഭവിഷ്യത്തു നേരിടാന്‍ തയാറാണെന്നുമാണു ഹേമചന്ദ്രന്‍റെ കത്തില്‍ പറയുന്നത്.
Discussion about this post